കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ ഭാരവാഹികൾ

വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ കൽപ്പറ്റ ബാർ അസോസിയേഷന് പുതിയ സാരഥികൾ ചുമതലയേറ്റു .  തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു

 

കൽപ്പറ്റ : വയനാട് ജില്ലാ കോടതിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകരുടെ സംഘടനയായ *കൽപ്പറ്റ ബാർ അസോസിയേഷന്* പുതിയ *സാരഥികൾ ചുമതലയേറ്റു .  തുടർന്നുള്ള ജനറൽ ബോഡിയിൽ പത്ത് അംഗങ്ങളുള്ള എക്സികുട്ടീവ് കമ്മറ്റിയും രൂപീകരിച്ചു . അടുത്ത ഒരു വർഷത്തേക്കുള്ള വാർഷിക പ്രവർത്തനങ്ങളുടെ  രൂപരേഖ പുതിയ കമ്മറ്റി തയ്യാറാക്കി.  വയനാട് ജില്ലയിലെ മൂന്ന് ബാർ അസോസിയേഷനുകളെയും സമന്വയിപ്പിച്ച് ജില്ലാ തല കലാ-കായിക മത്സരങ്ങൾ നടത്തുവാനും കമ്മറ്റി തീരുമാനിച്ചു.

പ്രസിഡണ്ട്. അഡ്വ. ഷൈജു മാണിശ്ശേരിൽ ' സെക്രട്ടറി  അഡ്വ. ചിത്ര പി. സി. വൈസ് പ്രസിഡണ്ട് ' അഡ്വ. മുസ്തഫ എ.പി.  ജോയിൻ്റ് സെക്രട്ടറി '  അഡ്വ. ഡയാന .കെ. ഹെൻസ്ലി ' . ട്രഷറർ - അഡ്വ. ജെയ്ക്ക് കരൂൺ.