ഇന്റർനാഷണൽ ലീഗ് ഓഫ് ഡെർമ്മറ്റോളജിക്കൽ സൊസൈറ്റിയുടെ പുരസ്‌ക്കാരം ഡോ. ജയദേവ് ബി ബെട്കെരൂറിന്

 

 മേപ്പാടി: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ലീഗ് ഓഫ് ഡെർമ്മറ്റോളജിക്കൽ സൊസൈറ്റിയുടെ 2023 ലെ പുരസ്‌ക്കാരം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ത്വക്ക് രോഗ വിഭാഗം മേധാവി ഡോ. ജയദേവ് ബി ബെട്കെരൂറിന്. നിസ്സ്വാർത്ഥ സേവനവും മനുഷ്യ സ്നേഹവും അതിലുപരി ഒട്ടും ലാഭേശ്ച ഇല്ലാതെ സമൂഹത്തിന്റെ താഴെ തട്ടിലേക്കു തങ്ങളുടെ സേവനം എത്തിക്കുവാൻ നടത്തുന്ന ശ്രമങ്ങളുമാണ് അദ്ദേഹത്തെ ഈ പുരസ്‌ക്കാരത്തിനു അർഹനാക്കിയായത്‌.