ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും
ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വയനാട് : ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സമ്മേളനം നാളെ വയനാട്ടിൽ തുടങ്ങും.പുതിയ രോഗങ്ങൾ ,പുതിയ രോഗാവസ്ഥകൾ , രോഗികളിൽ ഉണ്ടാവുന്ന കാലാനുസൃതമായ മാറ്റങ്ങൾ ,ചികിത്സയിലെ പുതിയ വെല്ലുവിളികൾ , തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാറുകളും വർക്ക് ഷോപ്പുകളും ചർച്ചയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മുണ്ടക്കൈ സ്കൂളിലേക്ക് 5 ലക്ഷം രൂപയുടെ സഹായം കൈമാറും എന്നും ഇവർ പറഞ്ഞു. നാളെ ഉച്ചകഴിഞ്ഞ് കൽപ്പറ്റ ഹോട്ടൽ ഓഷിൻ ഓഡിറ്റോറിയത്തിലും മറ്റന്നാൾ രാവിലെ മുട്ടിൽ കോപ്പർ കിച്ചൻ ഓഡിറ്റോറിയത്തിലുമാണ് സെമിനാറുകൾ നടക്കുക. മൂന്നാം തീയതി രാവിലെ 11 മണിക്ക് മേപ്പാടിയിലെ മുണ്ടക്കൈ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ മുണ്ടക്കൈ സഹായം വിതരണം ചെയ്യും. ഐ എ പി ജില്ലാ പ്രസിഡണ്ട് ഡോക്ടർ പി ചന്ദ്രശേഖരൻ, ഓർഗനൈസേഷൻ സെക്രട്ടറി ഡോക്ടർ എ.എം.യശ്വന്ത് കുമാർ, ഡോക്ടർ എൻ സജിത്ത്, ഡോക്ടർ വി. വി സുരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.