മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അതിഥി അധ്യാപക നിയമനം
മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത.
Sep 17, 2026, 19:35 IST
വയനാട് : മേപ്പാടി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലക്ചറര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് തസ്തികയിലേക്ക് അതിഥി അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 22 ന് രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് സഹിതം മത്സരപരീക്ഷയ്ക്കും കൂടിക്കാഴ്ചയ്ക്കും എത്തണം. ഫോണ്‍- 04936282095, 9400006454.