വയനാട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്  കോഴിക്കോട് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തി സിലിണ്ടറുകൾ പിടിച്ചെടുത്തത്. 

 

വയനാട് : മേപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായ സൂക്ഷിച്ചിരുന്ന 35 പാചക വാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. വയനാട് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്  കോഴിക്കോട് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തി സിലിണ്ടറുകൾ പിടിച്ചെടുത്തത്. 

അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ 2002ലെ പെട്രോളിയം നിയമപ്രകാരവും, 1955ലെ അവശ്യസാധന നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത സംഭരണവും ഉപയോഗവും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.