സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്തു

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍, പെന്‍ഷന്‍ക്കാര്‍ എന്നിവര്‍ക്കുള്ള  സൗജന്യ യൂണിഫോം ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.

 

വയനാട് : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍, പെന്‍ഷന്‍ക്കാര്‍ എന്നിവര്‍ക്കുള്ള  സൗജന്യ യൂണിഫോം ജില്ലാതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 845 പേര്‍ക്കാണ് സൗജന്യ യൂണിഫോം വിതരണം ചെയ്തത്.

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യാതിഥിയായി. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.ആര്‍ ജയപ്രകാശന്‍ അധ്യക്ഷനായ പരിപാടിയില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാന വെല്‍ഫെയര്‍ ഓഫീസര്‍ എ. നൗഷാദ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.ജെ ജോയ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ ടി.എസ് സുരേഷ്, ഷിബു പോള്‍, ഭുവനചന്ദ്രന്‍, സന്തോഷ് ജി നായര്‍, പി.കെ സുബൈര്‍, എസ്. പി രാജവര്‍മ്മന്‍,  അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസര്‍ സി.ബി സന്ദേശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ബി. അജീര്‍, കൊല്ലം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ജലീബ്, ജീവനക്കാര്‍, ഭാഗ്യക്കുറി ഏജന്റുമാര്‍, വില്‍പനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.