വ്യാജന്മാരുടെ ചതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ
ബോക്സിങ് എന്ന കായിക മേഖലയെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയും മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയും ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരുടെ ചതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
കൽപ്പറ്റ : ബോക്സിങ് എന്ന കായിക മേഖലയെ സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയും മറ്റ് താല്പര്യങ്ങൾക്ക് വേണ്ടിയും ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരുടെ ചതികളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പെട്ടു പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന അസോസിയേഷന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ വ്യാജ പരിശീലകരും ചില ക്ലബ്ബുകളും ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടികൾക്ക് അസോസിയേഷൻ നേതൃത്വം കൊടുക്കും ജൂൺ 9 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പ് നടക്കാൻ പോകുന്നുണ്ട് .
2009ലും 2010ലും ജനിച്ച ബോക്സർമാർക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്നിരിക്കെ അനധികൃതമായി സെലക്ഷൻ നടത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച വൈത്തിരി സ്വദേശിക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ബോക്സിംഗ് സെലക്ഷൻ നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല സംസ്ഥാന സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇതിൽ ജില്ലകളിലെ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിലെ കായികതാരങ്ങൾക്ക് സെലക്ഷൻ ഇല്ലാതെ തന്നെ പങ്കെടുക്കാവുന്നതാണ് പരിശീലകരല്ലാത്ത ട്രെയിനർമാർ വിദ്യാർത്ഥികൾക്ക് ബോക്സിങ് പഠിപ്പിക്കുന്നത് രക്ഷിതാക്കൾ തിരിച്ചറിയണം.
പ്രധാന കായിക വിഭാഗമായ ബോക്സിംഗ്ൻ്റെ പ്രാധാന്യം വർദ്ധിച്ചു വരുന്ന ഈ കാലത്ത് പ്രസ്തുത കായിക മേഖലയെ ഇല്ലാതാക്കാനാണ് വ്യാജന്മാരുടെ ശ്രമം അതിനെതിരെ നിയമപരമായും സംഘടനാപരമായും കേരള സ്റ്റേറ്റ് ബോക്സിങ് അസോസിയേഷൻ നേരിടും.വൈത്തിരി സ്വദേശി ഉൾപ്പെടെ 22 പേർ അമേച്വർ ബോക്സിങ് അസോസിയേഷന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയതിന് കേസ് നിലവിലുണ്ട്.
അത്തരക്കാരാണ് ബോക്സിങ് എന്ന പ്രധാന കായിക മേഖലയെ വരുതിയിലാക്കാൻ ശ്രമിക്കുന്നത്. വ്യാജ രേഖകൾ ചമച്ചുകൊണ്ട് അസോസിയേഷൻ്റെ ആധിപത്യം സ്ഥാപിക്കാമെന്ന ഇത്തരക്കാരുടെ വ്യാമോഹം വിലപ്പോവില്ലെന്ന് സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് കെ ഉസ്മാൻ അറിയിച്ചു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വയനാട് ജില്ലാ സെക്രട്ടറി വി സി ദീപേഷ്,ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ എൻ എ ഹരിദാസ് എന്നിവരും കൽപ്പറ്റയിലെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു