എഫ് സോൺ കലോത്സവം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
പുൽപ്പള്ളി : കാലിക്കറ്റ് സർവകലാശാല യൂണിയൻറെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വയനാട് ജില്ല എഫ്-സോൺ കലോത്സവ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. പഴശ്ശിരാജ കോളേജിൽ സജീകരിച്ചിരിക്കുന്ന ഓഫീസ് പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടും യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ അബ്ദുൽ ഗഫൂർ കാട്ടിൽ , പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ജനുവരി 28 മുതൽ 31 വരെ നാല് ദിവസങ്ങളിലായ് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ വച്ചാണ് വയനാട് ജില്ല എഫ് സോൺ കലോത്സവം നടത്തപ്പെടുന്നത്. കോളേജ് സിഇഒ ഫാദർ വർഗീസ് കൊലമാവുടി , യൂണിവേഴ്സിറ്റി ജോയിൻ സെക്രട്ടറി അശ്വിൻനാഥ് കെ.പി , ജോസ് കെ മാത്യു, ജോമറ്റ് കോതവാഴക്കൽ , കോളേജ് ചെയർമാൻ അമൽ റോയ്,യു.യു.സി മാരായ എയ്ഞ്ചൽ മരിയ, മുഹമ്മദ് റിൻഷിദ്, വിദ്യാർത്ഥി സംഘടന ഭാരവാഹികളായ മുഹമ്മദ് റിൻഷാദ് , അസ്ലം ഷേർഖാൻ,മുബാരിഷ് അയ്യർ, അമീൻ തുടങ്ങിയവർ പങ്കെടുത്തു.വയനാട് ജില്ലയിലെ ഇരുപതിൽപരം കോളേജുകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ രജിസ്ട്രേഷൻ 24 -ാം തീയതി 12 മണിക്ക് അവസാനിക്കും.ഓഫ് സ്റ്റേജ് ഓൺ സ്റ്റേജ് ഇനങ്ങളിലായി നിരവധി കലാകാരന്മാർ പങ്കെടുക്കും.