വികസനത്തിന് തുരങ്കം വെക്കുന്ന കോൺഗ്രസിന്റെ നിലപാട് അപഹാസ്യം: പി സി ചാക്കോ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം
പൊഴുതന: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി കേരളം വികസന കുതിപ്പിൽ മുന്നേറിക്കൊണ്ടിരിക്കുബോൾ കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നേടിയെടുക്കുവാൻ വേണ്ടി കേരള ഗവർമെന്റിനോടൊപ്പം നിൽക്കേണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം അത് ലഭിക്കാതിരിക്കുവാൻ വേണ്ടി തുരങ്കം വെക്കുന്ന സമീപനമാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും വയനാട് തുരങ്കപാതയ്ക്ക് പോലും കോൺഗ്രസ് തുരങ്കം വെച്ച കാഴ്ചയാണ് വയനാടൻ ജനത അനുഭവിച്ചറിഞ്ഞതെന്നും എൻസിപി (എസ്) അഖിലേന്ത്യാ വർക്കിംഗ് പ്രസിഡണ്ട് പിസി ചാക്കോ പ്രസ്താവിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഈ പി ജേക്കബ് അധ്യക്ഷത വഹിച്ചു.പി ഗഗാറിൻ,വിജയൻ ചെറുകര, അനിൽകുമാർ സി കെ, സി എം ശ്രീവ രാമൻ, ഷാജി ചെറിയാൻ, എം സെയ്ദ്, പി യൂസഫ്, പി പി സദാനന്ദൻ ജില്ലാ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ തുടങ്ങിയവർ സംസാരിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി കണിയാമ്പറ്റ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കമ്പളക്കാട് നടത്തിയ പൊതുസമ്മേളനത്തിലും പി സി ചാക്കോ പങ്കെടുത്തു.