കോഫി ഗ്രോവേഴ്സ് അസോസിയേഷനും മലയാളി കാപ്പി കർഷകർക്കും കുടകിൽ ഊഷ്മള സ്വീകരണം

വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂർഗിലേക്ക് നടത്തിയ പഠന യാത്രയ്ക്ക് കൂർഗ് പ്ലാൻറേർസ് അസോസിയേഷൻ പ്രസിഡണ്ട് നന്ദ ബെല്ലപ്പയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

 

കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള കാപ്പി കർഷക സംഘത്തിന് കുടകിൽ ഊഷ്മള സ്വീകരണം. വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂർഗിലേക്ക് നടത്തിയ പഠന യാത്രയ്ക്ക് കൂർഗ് പ്ലാൻറേർസ് അസോസിയേഷൻ പ്രസിഡണ്ട് നന്ദ ബെല്ലപ്പയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

കുടകിലെ കൃഷിരീതി, കീടനിയന്ത്രണം ,വിള പരിപാലനം, വിളവെടുപ്പാനന്തര പരിചരണം, സംസ്കരണം ,വിപണനം തുടങ്ങിയ കാര്യങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായാണ് തോട്ടം സന്ദർശനം നടത്തിയത്.

കൂർഗിലേക്ക് നടത്തിയ പഠനയാത്രക്ക് ഐ സി എ ആർ ഡോക്ടർ ആങ്കെ ഗൗഡ, കെ സി പി എംസി , ജിജോ വട്ടമറ്റത്തിൽ ,രാജി  വർഗ്ഗീസ്, അനൂപ് പാലുകുന്ന്, ബൊപ്പയ്യ, അലി ബ്രാൻ, ജൈനൻ വിമൽ കുമാർ ചിരദീപ്  എന്നിവർ നേതൃത്വം നൽകി.