വയനാട്ടിൽ കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ 

കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ .വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ്  പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

 


വയനാട് : കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ .വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ്  പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. 

ബത്തേരി ഭാഗത്തേക്ക് കെ.എ 04 എം.എക്സ് 1794 നമ്പർ കാറിൽ സഞ്ചരിച്ചു വന്ന ഇയാളെ തടഞ്ഞു പരിശോധിച്ചതിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന വാലറ്റ് ബാഗിൽ നിന്നാണ്  5.51 ഗ്രാം ചരസ്സും, 3.16 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.  സബ് ഇൻസ്‌പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ  പ്രൊബേഷനറി എസ്.ഐ മുഹമ്മദ്‌ സുഹൈൽ, സിവിൽ പോലീസ് ഓഫീസർമാരായ ഡോണിത്ത്, കെ.കെ അനിൽ, സുജാത തുടങ്ങിയവരും  ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.