ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി  കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി

കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ  ലഹരിമാഫികൾക്ക് കൾക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽമരകാവ് ഇടവകവികാരി പറഞ്ഞു. 

 
All India Trinamool Congress Wayanad District Committee held a dharna at the Collectorate


കൽപ്പറ്റ: കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ  ലഹരിമാഫികൾക്ക് കൾക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽമരകാവ് ഇടവകവികാരി പറഞ്ഞു. 

ഓൾ ഇന്ത്യൻ തൃണമൂൽകോൺഗ്രസ് കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും  ലഹരി മാഫിയകൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അതിശക്തമായ സമര പോരാട്ടവുമായി തൃണമൂൽ കോൺഗ്രസ്  മുന്നോട്ടുപോകുമെന്ന് ധർണ്ണയിൽ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാനതൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് പറഞ്ഞു .

ലഹരി വില്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവൻ പ്രതികൾക്കും കടുത്ത ശിക്ഷ നൽകുന്ന രീതിയിലുള്ള നിയമനിർമ്മാണം സർക്കാർ അടിയന്തരമായി നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  കലക്ടറേറ്റ് പടി ക്കൽ നടന്ന ധർണ്ണയിൽ ജില്ലാ ജനറൽ കൺവീനർ പിഎം ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ അബ്ദുൽ ഖാദർ മടക്കിമല. സി.പി. അഷ്റഫ്. ബിജു പൂകൊമ്പിൽ. സൈമൺ അമ്പലവയൽ. ഈ സി സനീഷ് മീനങ്ങാടി. രാമചന്ദ്രൻ കെപി. റഷീദ് എംസി. ജോസഫ് ടി. എ. ഹാരിസ് തോപ്പിൽ, അഷ്റഫ്കെ.ടി, തുടങ്ങിയവർ പ്രസംഗിച്ചു.