അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക് വ്യാഴാഴ്ച സമ്മാനിക്കും
അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്, തിരുവനന്തപുരം ഏർപ്പെടുത്തിയ അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരത്തിന് ആമി രജി അർഹയായി. 'ഇര' എന്ന നോവലാണ് ആമി രജിയെ പുരസ്കാരത്തിന് അർഹയാക്കിയത്.

വയനാട് : അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്, തിരുവനന്തപുരം ഏർപ്പെടുത്തിയ അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരത്തിന് ആമി രജി അർഹയായി. 'ഇര' എന്ന നോവലാണ് ആമി രജിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് 20 വ്യാഴാഴ്ച വൈകു. 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കുന്ന അക്ഷരദീപം കലാ - സാഹിത്യോത്സവത്തിൽ രജിസ്ട്രേഷൻ - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമർപ്പിക്കും.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ( റിട്ട.ഐ.എ.എസ് ) സംസ്കാരിക നായകൻ സൂര്യ കൃഷ്ണമൂർത്തി, പ്രഭാത് ബുക്സ് മാനേജിംഗ് ഡയരക്ടർ പ്രൊഫ. എം. ചന്ദ്രബാബു, എഴുത്തുകാരൻ സുനിൽ മടപ്പള്ളി, അക്ഷരദീപം ചെയർമാനും സാഹിത്യകാരിയുമായ കവിത വിശ്വനാഥ് തുടങ്ങി കലാ-സാഹിത്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയായ ആമി രജി മാനന്തവാടിയിലാണ് താമസം.