ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കവർന്നെടുത്ത ആനുകൂല്യങ്ങൾ വർണ്ണക്കടലാസിൽ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവയെല്ലാം തിരികെ കവർന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എൽ എ.
കൽപ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കവർന്നെടുത്ത ആനുകൂല്യങ്ങൾ വർണ്ണക്കടലാസിൽ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അവയെല്ലാം തിരികെ കവർന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സർക്കാർ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എൽ എ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (കെ ജി ഒ യു) വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് പി സഫ് വാൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ ടി ജെ ഐസക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡണ്ട് കെ സി സുബ്രഹ്മണ്യൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഗോപകുമാർ സംഘടനാ ചർച്ച നയിച്ചു. സംസ്ഥാന ട്രഷറർ ഡോ ആർ രാജേഷ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി ബ്രിജേഷ്, സംസ്ഥാന സെക്രട്ടറി ഡോ ബാബു വർഗീസ്, സന്ദേശ് സി ബി, ബിനിൽ കെ, ഷാജി കെ ടി, ബാബു താരാട്ട്, സുനിൽകുമാർ എം, ഇ എസ് ബെന്നി, എൻ അയ്യപ്പൻ, ഭവ്യാലാൽ, സഫറുള്ള എൻ കെ, ജയപ്രകാശ് വി ആർ, എംജെ ഷിബു, ചിത്ര കെ, വി സലിം,അജീർ ബി എന്നിവർ സംസാരിച്ചു.