റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ; വയനാട് ജില്ലാതല യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല യോഗം ചേർന്നു.
Aug 19, 2026, 20:21 IST
വയനാട് : റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപ്പാക്കുന്ന പി.എം രാഹത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല യോഗം ചേർന്നു. എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ജില്ലയിൽ പി.എം റോഡ് ആക്സിഡന്റ് വിക്ടിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വർഡ് ട്രീറ്റ്മെന്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ജില്ലാ റോളൗട്ട് മാനേജർ അനുരാഗ് എസ് നായർ പദ്ധതി വിശദീകരിച്ചു. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ എം ജസീം ഹാഫിസ്, ആരോഗ്യ-മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയ ആരോഗ്യ മിഷൻ, സംസ്ഥാന ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.