മാവും ചാലിൽ എക്സൈസ് റെയ്ഡിൽ 500 ലിറ്റർ വാഷ് പിടികൂടി

മാവുംചാൽ തോട്ടുചാലിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡിൽ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ  കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയിൽവെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത്

 


ആലക്കോട് :മാവുംചാൽ തോട്ടുചാലിൽ നിന്ന് 500 ലിറ്റർ വാഷ് എക്സൈസ് റെയ്ഡിൽ പിടികൂടി.ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ  കരുവഞ്ചാൽ, വെള്ളാട്, മാവുംചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് മാവുംചാലിലുള്ള തോട്ടു ചാലിന് സമീപം പുറമ്പോക്ക് ഭൂമിയിൽവെച്ച് 500 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയത് .റെയ്ഡ് നടത്തിയ സംഘത്തിൽ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി. ബിജു. ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ സി.കെ. ഷിബു, സി.ഇ.ഒ മാരായ പി.കെ. രാജീവ് പി.ജി. വിഷണു. എന്നിവരും ഉണ്ടായിരുന്നു.