തോട്ടം തൊഴിലാളികളുടെ കുലി വർദ്ധിപ്പിക്കണം : എൻ.ഡി.അപ്പച്ചൻ
തോട്ടം തൊഴിലാളികളുടെ കുലിവർദ്ധിപ്പിച്ച് നോട്ടിഫിക്കേഷൻ ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമര ജാഥ ആരംഭിച്ചു.മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ
May 26, 2023, 23:25 IST
മാനന്തവാടി: തോട്ടം തൊഴിലാളികളുടെ കുലിവർദ്ധിപ്പിച്ച് നോട്ടിഫിക്കേഷൻ ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമര ജാഥ ആരംഭിച്ചു.മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ജാഥ തലപ്പുഴയിൽ ഡി സി സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ജാഥാ ക്യാപ്റ്റൻ ബി.സുരേഷ് ബാബുവിന് പതാക കൊടുത്ത് ഉദ്ഘാടനം ചെയ്തു.
പി.പി.ആലി അദ്ധ്യക്ഷത വഹിച്ചു.പാടികൾ നവികരിക്കുക, ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,കരാർവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.ടി.എ.റെജി, ഉമ്മർ കുണ്ടാട്ടിൽ,ഒ.ഭാസ്ക്കരൻ, ശ്രിനിവാസൻ തൊവരിമല,നജിബ് പിണങ്ങോട്,പി.എസ്.രാജേഷ് പ്രസംഗിച്ചു.