ധർമ്മടത്തെ ആവേശ കടലിലാഴ്‌ത്തിയു ഡി എഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദിൻ്റെ കൊട്ടിക്കലാശം, പത്ത് വർഷത്തെ ദുർഭരണത്തിന് ധർമ്മടത്ത് അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപനം

ധർമ്മടം മണ്ഡല എന്തെ ആവേശ കടലിലാഴ്ത്തി യു.ഡി എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദിൻ്റെ കൊട്ടി കലാശം പടുകൂറ്റൻ റോഡ് ഷോയോടെ സമാപിച്ചു.

 

മമ്പറം: ധർമ്മടം മണ്ഡല എന്തെ ആവേശ കടലിലാഴ്ത്തി യു.ഡി എഫ് സ്ഥാനാർത്ഥി വി.പി അബ്ദുൾ റഷീദിൻ്റെ കൊട്ടി കലാശം പടുകൂറ്റൻ റോഡ് ഷോയോടെ സമാപിച്ചു. ചക്കരക്കൽ മൗവ്വഞ്ചേരിയിൽ നിന്നും ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2..30 ന് തുടങ്ങിയ കൊട്ടികലാശം നൂറ് കണക്കിനാളുകളുടെ അകമ്പടിയോടെ ചക്കരക്കൽ ടൗൺ വെള്ളച്ചാൽ, മൂന്നു പെരിയ പെരളശേരി വഴി മമ്പറം ടൗണിൽ സമാപിച്ചു നൂറ് കണക്കിന് വാഹനങ്ങൾ, ഡിജെ പാർട്ടി, ബാൻഡ് സംഘങ്ങൾ എന്നിവ അകമ്പടിയേകി. ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയു ഡി എഫ് പ്രവർത്തകരും അണിനിരന്നതോടെ കൊട്ടി കലാശം ആവേശകരമായി.

ഏകാധിപത്യവും ധാർഷ്‌ട്യവും അവസാനിപ്പിക്കുന്ന ധർമ്മടത്തെ വിജയത്തിനായി കേരളം മുഴുവൻ കാത്തു നിൽക്കുകയാണ് കൊട്ടിക്കലാശത്തിൻ്റെ സമാപന സമ്മേളനത്തിൽ പറഞ്ഞു കേരളത്തിലെ കൊച്ചുകുട്ടികൾ വയോധികർ വരെ ധർമടത്ത് യു ഡി എഫ് വിജയം ആഗ്രഹിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് പര്യടന വേളയിൽ മനസിലായി ജനങ്ങളുടെ സുഖ :ദുഖങ്ങളിൽ പങ്കുചേരാത്ത എം എൽ എ യാണ് കഴിഞ്ഞ 10 വർഷം ഇവിടെയുണ്ടായിരുന്നത് നിങ്ങളിലൊരാളായി താനുണ്ടാകുമെന്നും അബ്ദുൾ റഷീദ് പറഞ്ഞു. ആരെങ്കിലും ചോദിച്ചാൽ അതു വീട്ടിൽ പോയി ചോദിക്കാൻ പറയില്ല പകരം നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളിലൊരാളായി അതിനു മറുപടി പറയുമെന്നും അബ്ദുൾ റഷീദ് പറഞ്ഞു എനിക്ക് വേണ്ടി പ്രചരണം നടത്താൻ ഒരു സെലിബ്രേറ്റിയും വരാനുണ്ടായിരുന്നില്ല. ഈ മമ്പറം ടൗണിലാണ് ഭാവനയുംവേടനും കമൽ ഹാസനും നവ്യയുമൊക്കെ അവർക്ക് വേണ്ടി വന്നത്.

ധർമ്മടത്തെ ജനങ്ങളാണ് എൻ്റെ സെലിബ്രേറ്റിയെന്നും റഷീദ് പറഞ്ഞു. ധർമ്മടത്ത് തെരഞ്ഞെടുപ്പ് വിധി വന്നാൽ ആഹ്ളാദ പ്രകടനം നടത്തുന്നത് യു ഡി എഫ് മാത്രമായിരിക്കും എത്ര കള്ളവോട്ടുകൾ അവർ ചെയ്താലും ജനാധിപത്യ വോട്ടുകൾ കൊണ്ട് അതിനെയെല്ലാം തോൽപിക്കുമെന്നും റഷീദ് പറഞ്ഞു. തനിക്ക് കിട്ടുന്ന പിൻതുണ വ്യക്തിപരമല്ലെന്നും ആശയപരമാണെന്നും അബ്ദുൾ റഷീദ് പറഞ്ഞു. റോഡ് ഷോ വിന് മമ്പറം ടൗണിൽ വമ്പൻ വെടിക്കെട്ടോടെ സമാപനമായി. കൊട്ടികലാശത്തിന് യു ഡി എഫ് നേതാക്കളായ എം കെ മോഹനൻ ഇ ആർ വിനോദ് ഷമേജ് പെരളശ്ശേരി എം പി താഹിർ ജയറാം പൊതുവാച്ചേരി ഷക്കീർ മൗവഞ്ചേരി കെ കെ ജയരാ ജൻ എൻ പി ശ്രീധരൻ 
കെ വി ജയരാജൻ കെ ഒ സുരേ ന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.