വടംവലി താരവും റഫറിയുമായ പുത്തൂരിലെ പി.സതീശൻ നിര്യാതനായി

കാസർകോട് തളങ്കര എം.ഐ.എ.എൽ.പി സ്കൂ‌ൾ അധ്യാപകനും അധ്യാപക പരിശീലകനുമായ കരിവെള്ളൂർ പുത്തൂരിലെപി.സതീശൻ(52)നിര്യാതനായി. അർബുദ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
 

കണ്ണൂർ::കാസർകോട് തളങ്കര എം.ഐ.എ.എൽ.പി സ്കൂ‌ൾ അധ്യാപകനും അധ്യാപക പരിശീലകനുമായ കരിവെള്ളൂർ പുത്തൂരിലെപി.സതീശൻ(52)നിര്യാതനായി. അർബുദ ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വടംവലി താരവും റഫറിയും വടംവലി അസോസിയേഷൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.

പുത്തൂരിലെ പരേതനായ തോട്ടോൻ കൃഷ്‌ണൻ്റെയും പി.ദേവകിയുടെയും മകനാണ്. ഭാര്യ:പി.നന്ദിനി( അധ്യാപിക, ജിഎച്ച്.എസ്.എസ് കുട്ടമത്ത്).മക്കൾ: സിദ്ധാർഥ്(വിദ്യാർത്ഥി,കുസാറ്റ്), ആദിത്യൻ(വിദ്യാർത്ഥി,ജിഎച്ച്.എസ്.എസ് കുട്ടമത്ത്. സഹോദരങ്ങൾ: സുനിൽ കുമാർ(ഗൾഫ്),സുരേഷ് കുമാർ(ശിവശക്തി ഗ്രൂപ്പ്‌, പുത്തൂർ).