വടക്കഞ്ചേരി അണക്കപ്പാറയിൽ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Jun 23, 2026, 20:45 IST
വടക്കഞ്ചേരി ദേശീയപാതയിൽ നിർത്തിയിട്ട കാറിന് പിന്നിലിടിച്ച് കണ്ടെയ്നർ ലോറി. അപകടത്തിൽ കോയമ്പത്തൂർ സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശി സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:20-ഓടെയാണ് അപകടം സംഭവിച്ചത്.
ദേശീയപാതയിൽ പാലക്കാട് ദിശയിൽ അണക്കപ്പാറ എക്സൈസ് ഓഫീസിന് എതിർവശത്തായിരുന്നു അപകടം. യാത്രയ്ക്കിടെ റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി യുവാവ് കാറിന്റെ ഡിക്കി തുറക്കുകയായിരുന്നു. ഇതിനിടയിൽ ഇതേ ദിശയിൽ അമിതവേഗതയിലെത്തിയ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് കാറിന് പിന്നിലിടിക്കുകയായിരുന്നു.