UNESCO & Women@Dior മെന്റർഷിപ്പ് പ്രോഗ്രാം! അപേക്ഷ ക്ഷണിച്ചു

ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ (UNESCO) ഫാഷൻ ഹൗസ് ഡിയോറും സംയുക്തമായി നടത്തുന്ന 2026–2027 ലെ Women@Dior & UNESCO മെന്റർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

 


ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ (UNESCO) ഫാഷൻ ഹൗസ് ഡിയോറും സംയുക്തമായി നടത്തുന്ന 2026–2027 ലെ Women@Dior & UNESCO മെന്റർഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ വിദ്യാഭ്യാസ, മെന്റർഷിപ്പ് സംരംഭം, യുവതികളുടെ നേതൃത്വം, സർഗ്ഗാത്മകത, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതാണ്. ലോകമെമ്പാടുമുള്ള അടുത്ത തലമുറയിലെ വനിതാ നേതാക്കളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പരിപാടിക്കായി 2025 ഡിസംബർ 31 വരെ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് unesco.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

യോഗ്യതാ മാനദണ്ഡം

അപേക്ഷിക്കുന്ന സമയത്ത് 30 വയസ്സിന് താഴെ.

ബിരുദാനന്തര ബിരുദത്തിന്റെ അവസാന വർഷത്തിലോ അല്ലെങ്കിൽ നിലവിൽ ബിരുദാനന്തര ബിരുദം (മാസ്റ്റേഴ്സ്, പിഎച്ച്ഡി) പഠിക്കുന്നവരോ.

പ്രോഗ്രാം ഇംഗ്ലീഷിൽ മാത്രമായി നടത്തുന്നതിനാൽ, എഴുതുന്നതിലും സംസാരിക്കുന്നതിലും (B2 ലെവൽ അല്ലെങ്കിൽ അതിന് മുകളിൽ) പ്രാവീണ്യം.

ഏതെങ്കിലും പഠനമേഖലയിൽ നിന്ന്, സ്ത്രീ ശാക്തീകരണത്തിലും അനുബന്ധ വിഷയങ്ങളിലും ശക്തമായ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ.

Women@Dior & UNESCO പ്രോഗ്രാമിൽ മുമ്പ് പങ്കെടുത്തിട്ടില്ലാത്ത അപേക്ഷകർക്ക്.