തൃശ്ശൂരിൽ പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വലപ്പാട് ബീച്ച് ജി.ഡി.എം.എല്‍.പി സ്‌കൂളിനടുത്ത് വീരതപസ്യ പ്രവര്‍ത്തകന്‍ ആലപ്പാട്ട് എബിന്‍ (20) ആണ് അറസ്റ്റിലായത്.
Oct 17, 2024, 22:36 IST
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വലപ്പാട് ബീച്ച് ജി.ഡി.എം.എല്‍.പി സ്‌കൂളിനടുത്ത് വീരതപസ്യ പ്രവര്‍ത്തകന്‍ ആലപ്പാട്ട് എബിന്‍ (20) ആണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. വീട്ടില്‍നിന്ന് വലപ്പാട് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.