എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; തൃശ്ശൂർ ജില്ലയിൽ ആകെ 25,12,921 വോട്ടർമാർ
എസ്.ഐ.ആർ 2026 അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 25,12,921 വോട്ടർമാരാണുള്ളത്. പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാക്കും കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
തൃശ്ശൂർ : എസ്.ഐ.ആർ 2026 അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 25,12,921 വോട്ടർമാരാണുള്ളത്. പട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും ബൂത്ത് ലെവൽ ഓഫീസർമാക്കും കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
തൃശ്ശൂർ ജില്ലയിലെ വോട്ടർമാരിൽ 12,18,432 പേർ പുരുഷന്മാരും 12,94,470 സ്ത്രീകളും 19 ട്രാൻസ്‌ജെന്റേഴ്സും ഉൾപ്പെടുന്നു. 18 നും 19 നും ഇടയിൽ പ്രായമുള്ള 27,820 വോട്ടർമാരും, 20 നും 29 നും ഇടയിൽ പ്രായമുള്ള 4,02,813 യുവവോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 85 വയസ്സിന് മുകളിൽ പ്രായമുള്ള 18,764 വോട്ടർമാരും ഭിന്നശേഷിക്കാരായ 24,735 വോട്ടർമാരും 22,249 പ്രവാസി വോട്ടർമാരും 1596 സർവീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നു.
നിയോജകമണ്ഡലാടിസ്ഥാനത്തിൽ ചേലക്കര മണ്ഡലത്തിൽ 98,424 പുരുഷ വോട്ടർമാരും 1,04,830 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 2,03,254 വോട്ടർമാരാണുള്ളത്. കുന്നംകുളം മണ്ഡലത്തിൽ 94,746 പുരുഷ വോട്ടർമാരും 1,00,346 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറടക്കം 1,95,093 വോട്ടർമാരുണ്ട്. ഗുരുവായൂർ മണ്ഡലത്തിൽ 1,05,724 പുരുഷ വോട്ടർമാരും 1,11,237 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരുൾപ്പെടെ 2,16,964 വോട്ടർമാരാണുള്ളത്. മണലൂർ മണ്ഡലത്തിൽ 1,07,466 പുരുഷ വോട്ടർമാർ, 1,12,336 സ്ത്രീ വോട്ടർമാർ, ഒരു ട്രാൻസ്‌ജെൻഡർ വോട്ടറടക്കം 2,19,803 വോട്ടർമാരുണ്ട്. വടക്കാഞ്ചേരി മണ്ഡലത്തിൽ 96,725 പുരുഷ വോട്ടർമാർ, 1,03,552 സ്ത്രീ വോട്ടർമാർ മൂന്ന് ട്രാൻസ്‌ജെൻഡർ ഉൾപ്പെടെ 2,00,280 വോട്ടർമാരുണ്ട്.
ഒല്ലൂർ മണ്ഡലത്തിൽ 90,700 പുരുഷ വോട്ടർമാരും 96,123 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറുമടക്കം 1,86,824 വോട്ടർമാരാണുള്ളത്. തൃശ്ശൂർ മണ്ഡലത്തിൽ 75,977 പുരുഷ വോട്ടർമാരും 83,814 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടെ 1,59,793 വോട്ടർമാരാണുള്ളത്. നാട്ടിക മണ്ഡലത്തിൽ 97,196 പുരുഷ വോട്ടർമാരും 1,04,914 സ്ത്രീവോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുൾപ്പെടെ 2,02,112 വോട്ടർമാരാണുള്ളത്. കൈപ്പമംഗലം മണ്ഡലത്തിൽ 87,378 പുരുഷ വോട്ടർമാരും 94,177 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുൾപ്പെടെ 1,81,558 വോട്ടർമാരാണുള്ളത്.
ഇരിഞ്ഞാലക്കുട മണ്ഡലത്തിൽ 93,336 പുരുഷ വോട്ടർമാരും 99962 സ്ത്രീ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുൾപ്പെടെ 1,93,300 വോട്ടർമാരാണുള്ളത്. പുതുക്കാട് മണ്ഡലത്തിൽ 93,724 പുരുഷ വോട്ടർമാരും 97,239 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 1,90,963 വോട്ടർമാരുണ്ട്. ചാലക്കുടി മണ്ഡലത്തിൽ 86,831 പുരുഷ വോട്ടർമാരും 90,834 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡർ വോട്ടറും ഉൾപ്പെടെ 1,77,666 വോട്ടർമാരുണ്ട്. കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 90,205 പുരുഷ വോട്ടർമാരും 95,106 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 1,85,311 വോട്ടർമാരാണുള്ളത്.
2025 ഒക്ടോബറിൽ നിലവിൽ ഉണ്ടായിരുന്ന പട്ടികയിൽ നിന്നും 1,37,242 വോട്ടർമാരുടെ കുറവും 2025 ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്നും 1,10,489 വോട്ടർമാരുടെ വർദ്ധനവും അന്തിമ വോട്ടർ പട്ടികയിൽ ഉണ്ടായിട്ടുണ്ട്. അർഹരായ എല്ലാ വോട്ടർമാർക്കും ഫോറം 6, ഡിക്ലറേഷൻ എന്നിവ സമർപ്പിച്ചു തുടർന്നും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ പൊതു തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതിയുടെ 10 ദിവസം മുൻപ് വരെ സമർപ്പിക്കാം. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള അപേക്ഷകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതിവരെ നൽകാനാകും. ഈ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കി തിരഞ്ഞെടുപ്പിന് മുൻപ് ഒരു സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
ചടങ്ങിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ ആൻഡ് തൃശ്ശൂർ സബ് കളക്ടർ അഖിൽ വി. മേനോൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരായ പി.എ വിഭൂഷണൻ, എം.സി ജ്യോതി, ബൂത്ത് ലെവൽ ഓഫീസർമാർ, ഇലക്ഷൻ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.