10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍

 പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത്, ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ അമര്‍നാഥ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 
 
Two youths remanded for buying liquor for children on the day of the 10th class exams

തൃശൂര്‍:  പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ രണ്ട് യുവാക്കള്‍ റിമാന്റില്‍. ചാപ്പാറ പന്തീരമ്പാല സ്വദേശിയായ അബിജിത്ത്, ചാപ്പാറ സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ അമര്‍നാഥ് എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

10-ാം ക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികള്‍ക്ക് മദ്യം വാങ്ങി തരാമെന്ന് പറഞ്ഞ് കുട്ടികളില്‍നിന്ന് പിരിവ് വാങ്ങി ബിവറേജില്‍നിന്ന് മദ്യം വാങ്ങി കുട്ടികള്‍ക്ക് നല്‍കിയതിനാണ് അറസ്റ്റ്. 26ന് മദ്യവുമായി സ്‌കൂളില്‍ പോയ കുട്ടികള്‍ പരീക്ഷ കഴിഞ്ഞ്  പുറത്തിറങ്ങിയപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ ബാഗ് പരിശോധിച്ചതില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്.   

രക്ഷിതാക്കള്‍ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍.  രജിസ്റ്റര്‍ ചെയ്തത്.  തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിവറേജില്‍നിന്നും മദ്യം വാങ്ങി ഇവര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നല്‍കി കുട്ടികളെ ലഹരിക്കടിമപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയതിനാലാണ് അറസ്റ്റ് ചെയ്തത്. 

കോടതിയില്‍ ഹാജരാക്കിയ രണ്ടു യുവാക്കളെയും റിമാന്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെ്കടര്‍ അരുണ്‍ ബി.കെ, സബ് ഇന്‍സ്‌പെക്ടര്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.