ഓപ്പറേഷന്‍ ആഗ്; കാപ്പ നിയമം ലംഘിച്ചതിന് വീണ്ടും അറസ്റ്റ് ചെയ്തു

കാപ്പ നിയമം ലംഘിച്ച പ്രതിയെ കുന്നംകുളം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഷമീറാണ് (33) പിടിയിലായത്. ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി സംസ്ഥാനത്ത് ഗുണ്ടകളെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. 
 

തൃശൂര്‍: കാപ്പ നിയമം ലംഘിച്ച പ്രതിയെ കുന്നംകുളം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഷമീറാണ് (33) പിടിയിലായത്. ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി സംസ്ഥാനത്ത് ഗുണ്ടകളെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്. 

തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് ഷമീറിനെ വിലക്കിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച്  ചൊവ്വാഴ്ച രാത്രി പ്രതി കേച്ചേരിയില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഷമീര്‍. ഇതേത്തുടര്‍ന്നാണ് തൃശൂര്‍ റെയിഞ്ച് ഡി. ഐ.ജി. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് പ്രതിയെ നാടുകടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.