തൃശ്ശൂരിൽ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം; അപേക്ഷിക്കാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂര്‍ ചെമ്പൂക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
Mar 17, 2026, 18:50 IST
തൃശ്ശൂര്‍: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃശ്ശൂര്‍ ചെമ്പൂക്കാവ് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലേക്ക് 2026-27 അധ്യയന വര്‍ഷത്തിലേക്ക് എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്‌പെക്ടസിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.polyadmission.org/ths. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9400006482.