സ്ത്രീധന പീഡനം: തൃശ്ശൂരിൽ പിടികിട്ടാപുള്ളി അറസ്റ്റില്‍

സ്ത്രീധന പീഡനക്കേസില്‍ പിടികിട്ടാപ്പുള്ളിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വലപ്പാട് പോലീസ് പിടികൂടി. തൃപ്രയാര്‍ ചേര്‍ക്കര തണ്ടയാന്‍ ബിനുസ്വയന്‍ (38) ആണ് അറസ്റ്റിലായത്.

 
arrest1

തൃശൂര്‍: സ്ത്രീധന പീഡനക്കേസില്‍ പിടികിട്ടാപ്പുള്ളിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വലപ്പാട് പോലീസ് പിടികൂടി. തൃപ്രയാര്‍ ചേര്‍ക്കര തണ്ടയാന്‍ ബിനുസ്വയന്‍ (38) ആണ് അറസ്റ്റിലായത്. 2012 ല്‍ വലപ്പാട് പോലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത സ്ത്രീധന പീഡനക്കേസിലെ പ്രതിയാണ്. 

കഴിഞ്ഞ ദിവസം ജില്ലയില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. വി.കെ. രാജുവിന്റെ നിര്‍ദേശപ്രകാരം വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ വലപ്പാട് എസ്.ഐ. സി.എന്‍. എബിന്‍, സീനിയര്‍ സി.പി.ഒ. സോഷി, സി.പി.ഒ. അനന്തകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.