എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി വി. ശിവൻകുട്ടി

പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിതെന്നും ആധുനിക സൗകര്യങ്ങളോട്കൂടിയ പുതിയ കെട്ടിടം നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

 

തൃശ്ശൂർ : പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ വികസന ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിതെന്നും ആധുനിക സൗകര്യങ്ങളോട്കൂടിയ പുതിയ കെട്ടിടം നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഒരുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഈ മനോഹര അന്തരീക്ഷത്തിൽ പഠിച്ച് വളരുന്ന കുട്ടികൾ ഭാവിയുടെ വാഗ്ദാനങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചും ഇനി അവിടെ നടത്താനിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ കെട്ടിടത്തിലേക്ക് ഫർണിച്ചറുകൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും മന്ത്രി പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം ഒല്ലൂർ എം.എൽ.എ.യും സംസ്ഥാന റവന്യൂ-ഭവന വകുപ്പ് മന്ത്രിയുമായ കെ. രാജന്റെ ശ്രമഫലമായി സർക്കാർ പട്ടിക്കാട് ഗവ. എൽ.പി. സ്‌കൂളിന് അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.
ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് സ്വാഗതവും പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ പ്രധാനാധ്യാപിക വി.വി സുധ നന്ദിയും പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. അബുബക്കർ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സീന വർഗ്ഗീസ്, ടി.ബി വിനോദ്, ജോളി ജോർജജ്, ഗ്രാമപഞ്ചായത്തംഗം അജു തോമസ്, തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ എ.ഇ.ഒ പി. ജീജ വിജയൻ, വിദ്യാകിരണം കോർഡിനേറ്റർ എൻ.കെ. രമേഷ് തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്തംഗം സനിൽ വാണിയംപാറ, പി.ടി.എ പ്രസിഡന്റ് പി.പി. സരുൺ, എസ്.എം.സി ചെയർമാൻ ജിബി ജോൺ, എസ്.എം.സി അംഗം എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, ഒ.എസ്.എ പ്രതിനിധി പി.വി സുദേവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനു പുതിയമഠം, രാജു പാറപ്പുറം, എബിൻ ഗോപുരം, അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.