വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിൻ്റെ കടമ; മന്ത്രി വി ശിവൻകുട്ടി
വിദ്യാർത്ഥികൾക്ക് മികച്ചതും ആധുനികവുമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിൻ്റെ കടമയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. എൽ പി സ്കൂളിലെ പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറിയുടെ നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശ്ശൂർ : വിദ്യാർത്ഥികൾക്ക് മികച്ചതും ആധുനികവുമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിൻ്റെ കടമയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുത്തൂർ ഗ്രാമപഞ്ചായത്ത് ഗവ. എൽ പി സ്കൂളിലെ പുതിയ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറിയുടെ നിർമ്മാണോദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. പുത്തൂർ ഗവ. എൽ പി സ്കൂളിൽ മനോഹരമായ രീതിയിൽ ലാൻസ്കേപ്പും ഓപ്പൺ ഓഡിറ്റോയവും നിർമ്മിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്നും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിലെ സ്റ്റേഡിയത്തിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും ഫ്ലഡ് ലൈറ്റിൻ്റെ നിർമാണം കൂടി പൂർത്തിയായാൽ രാത്രി കൂടി കളിക്കാൻ കഴിയുന്ന രീതിയിലുള്ള മികച്ച സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയമായി ഇത് മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ, ഭവന നിർമ്മാണവകുപ്പ് മന്ത്രിയും ഒല്ലൂർ എം എൽ എയുമായ മന്ത്രി കെ രാജൻ്റെ ശ്രമഫലമായി വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടിരൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃ ദിനവും എൻഡോവ്മെൻ്റ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു. വിരമിക്കുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി എം ബാലകൃഷ്ണനെ മന്ത്രി കെ രാജൻ ചടങ്ങിൽ ആദരിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് മുഖ്യാതിഥിയായി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ ടി കെ കെട്ടിട നിർമ്മാണ റിപ്പോർട്ടും എസ് എസ് കെ ഡി പി സി ഡോ. എൻ ജെ ബിനോയ് പദ്ധതി വിശദീകരണവും നടത്തി.
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സേതുമാധവൻ, വൈസ് പ്രസിഡൻ്റ് മിനി റെജി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഉണ്ണികൃഷ്ണൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയങ്ക സനീഷ്, ടിവി മാധവൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖിൽ പി എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം എം സേതുമാധവൻ, കെ വി സജു, ലിബീ വർഗീസ്, തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീജ വിജയൻ, വിദ്യാകിരണം തൃശ്ശൂർ ജില്ലാ കോ-ഓഡിനേറ്റർ എൻ.കെ രമേഷ്, പുത്തൂർ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ടിനോ മൈക്കിൾ, പുത്തൂർ ജിവിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സുനിത പി എം, പുത്തൂർ ഗവൺമെൻറ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് റിംസി ജോസ്, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.