ദാരിദ്ര്യ നിർമാർജനത്തിൽ കുടുംബശ്രീയുടെ പങ്ക് ശ്രദ്ധേയം: മന്ത്രി ഒ. ജെ. ജനീഷ്
ദാരിദ്ര്യ നിർമാർജനത്തിലും സ്ത്രീ ശാക്തീകരണത്തിലും കുടുംബശ്രീയുടെ പങ്ക് ശ്രദ്ധേയമാണെന്നും സാമ്പത്തിക അച്ചടക്കവും സ്വയംപര്യാപ്തതയും വളർത്തിയെടുക്കുന്നതിലൂടെ യഥാർഥ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു.
Aug 8, 2026, 20:48 IST
തൃശ്ശൂർ : ദാരിദ്ര്യ നിർമാർജനത്തിലും സ്ത്രീ ശാക്തീകരണത്തിലും കുടുംബശ്രീയുടെ പങ്ക് ശ്രദ്ധേയമാണെന്നും സാമ്പത്തിക അച്ചടക്കവും സ്വയംപര്യാപ്തതയും വളർത്തിയെടുക്കുന്നതിലൂടെ യഥാർഥ സ്ത്രീ ശാക്തീകരണം കൈവരിക്കാൻ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു.
മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിലുള്ള ‘ജീവനം 2.0’ പദ്ധതിയുടെ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ് അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് മുഖ്യാതിഥിയായി.