തൃശൂര്‍ മണ്ണുത്തിയിൽ അനധികൃത മണ്ണ് കടത്തല്‍; നാലു പേര്‍ പിടിയില്‍

തൃശൂര്‍ കിഴക്കേകോട്ട സ്വദേശി തന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തുനിന്നും ജെ.സി. ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നതായി മണ്ണുത്തി സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

 

തൃശൂര്‍: മണ്ണുത്തി തോട്ടപ്പടിയിലുള്ള സ്ഥലത്തുനിന്നും അനധികൃതമായി മണ്ണു കടത്തിയ നാലു പേര്‍ പിടിയില്‍. ഒല്ലൂക്കര വിദ്യനഗര്‍ സ്വദേശി പണിക്കവീട്ടില്‍ പി.ഐ. നൗഷാദ് (51), ഒല്ലൂക്കര കൊട്ടേപാടം സ്വദേശി കോട്ടപറമ്പില്‍ വീട്ടില്‍ കെ.ആര്‍. സുരേഷ് (42), മാടക്കത്തറ പാണ്ടിപറമ്പ് സ്വദേശി അക്കേപ്പിള്ളി വീട്ടില്‍ ജിസ്‌മോന്‍ (36), ഒല്ലൂക്കര മുല്ലക്കര സ്വദേശിയായ വലിയവീട്ടില്‍ വി.വി. ജോബി (54) എന്നിവരാണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്.

തൃശൂര്‍ കിഴക്കേകോട്ട സ്വദേശി തന്റെ ഉടമസ്ഥയിലുള്ള സ്ഥലത്തുനിന്നും ജെ.സി. ബിയും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നതായി മണ്ണുത്തി സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഒരു ലക്ഷം രൂപ വിലവരുന്ന 20 ലോഡ് മണ്ണ് പ്രതികള്‍ കടത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.