തൃശൂരിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം
Mar 7, 2026, 09:50 IST
തൃശ്ശൂർ : തൃശൂരിൽ കെഎസ്ആർടിസിയുടെ പുതിയ ബസ് ടെർമിനലിൻ്റ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ടെർമിനൽ നിർമ്മാണത്തിൻ്റെ ഉദ്ഘാടനം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസ് ടെർമിനലാണ് നിർമ്മിക്കുന്നത്. പഴയ ബസ് സ്റ്റാൻഡ് പൊളിക്കുന്ന പ്രവവർത്തി പൂർത്തിയാക്കിയിരുന്നു. തൃശൂർ എംഎൽഎ പി.ബാലചന്ദ്രൻ്റെ വികസന ഫണ്ടിൽ നിന്ന് 7 കോടി ചിലവാക്കിയാണ് നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. കൂടാതെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് രണ്ടര കോടി ചിലവാക്കി അഡ്മിനിസ്ട്രേഷൻ ബ്ലോക്കും നിർമ്മിക്കും. പുതിയ ടെർമിനലിൻ്റ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.