വനിതാ ഹോസ്റ്റലിൽ വിവിധ തസ്തികയിൽ നിയമനം

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷന് കീഴിലുള്ള വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻ, വാച്ച്മാൻ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുളങ്കുന്നത്തുകാവ് ഹോസ്റ്റലിൽ മേട്രൺ, പുല്ലഴി ഹോസ്റ്റലിൽ വാർഡൻ, വാച്ച്മാൻ (പുരുഷൻ) ഒഴിവുകളിലേക്കാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. 

 

തൃശ്ശൂർ  : സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷന് കീഴിലുള്ള വനിത ഹോസ്റ്റലിലേക്ക് മേട്രൺ, വാർഡൻ, വാച്ച്മാൻ തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മുളങ്കുന്നത്തുകാവ് ഹോസ്റ്റലിൽ മേട്രൺ, പുല്ലഴി ഹോസ്റ്റലിൽ വാർഡൻ, വാച്ച്മാൻ (പുരുഷൻ) ഒഴിവുകളിലേക്കാണ് നിയമനം. പ്രദേശവാസികൾക്ക് മുൻഗണന ലഭിക്കും. 

അപേക്ഷ ജനുവരി ഒൻപതിനകം കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് തൃശ്ശൂർ ഡിവിഷൻ, അയ്യന്തോൾ, തൃശ്ശൂർ 680003 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: kshbthrissur@gmail.com കൂടുതൽ വിവരങ്ങൾക്ക് 0487 2360849 എന്ന നമ്പറിൽ ബന്ധപ്പെടുക.