തൃശ്ശൂരിൽ ബസ്സിൽ കുഴഞ്ഞ് വീണ യുവതി മരിച്ചു

യാത്രക്കിടെ ബസ്സിൽ കുഴഞ്ഞ് വീണ യുവതി മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്.

 

തൃശ്ശൂര്‍: യാത്രക്കിടെ ബസ്സിൽ കുഴഞ്ഞ് വീണ യുവതി മരിച്ചു. കുഴൂര്‍ സൗത്ത് താണിശ്ശേരി സ്വദേശിനിയായ ഇന്ദു വിശ്വകുമാറാണ് (39) മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജോലിക്ക് പോകാന്‍ പാറപ്പുറത്തുനിന്ന് ബസിൽ കയറിയ ഇന്ദു വലിയ പറമ്പ് എത്തിയപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ അതേ ബസില്‍ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൊടുങ്ങല്ലൂരില്‍ ഇന്റര്‍ഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്മെന്റെ് സര്‍വീസസില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു ഇന്ദു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.