വാക്കുതര്‍ക്കം: യുവാവിനെ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചു
സ്വകാര്യ കുറി കമ്പനിയില്‍ പണമടയ്ക്കാന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കേച്ചേരി മഴുവഞ്ചേരിയില്‍ യുവാവിനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരുക്കല്‍പ്പിച്ചു. മഴുവഞ്ചേരി സ്വദേശി വാക പാറക്കല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ ബിജീഷിനാണ് (ബിജുട്ടന്‍, 40) വെട്ടേറ്റത്.
Aug 13, 2024, 11:20 IST
തൃശൂര്‍: സ്വകാര്യ കുറി കമ്പനിയില്‍ പണമടയ്ക്കാന്‍ നല്‍കിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കേച്ചേരി മഴുവഞ്ചേരിയില്‍ യുവാവിനെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടി പരുക്കല്‍പ്പിച്ചു. മഴുവഞ്ചേരി സ്വദേശി വാക പാറക്കല്‍ വീട്ടില്‍ ബാലകൃഷ്ണന്‍ മകന്‍ ബിജീഷിനാണ് (ബിജുട്ടന്‍, 40) വെട്ടേറ്റത്. കഴിഞ്ഞ രാത്രി ഒമ്പതിനാണ് സംഭവം.
രാവിലെ ബിജുവും ആക്രമിച്ചവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഈ തര്‍ക്കത്തിന്റെ പ്രതികാരമെന്നോണമാണ് രാത്രി ബിജുവിനെ ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ ബിജുവിനെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അയല്‍വാസികളും സഹോദരന്‍മാരുമായ അനില്‍കുമാര്‍, വിനോദ്, സഹോദരിയുടെ മകന്‍ ചാവക്കാട് സ്വദേശി പ്രമോദ് എന്നിവര്‍ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.