കുന്നംകുളത്ത് ടിപ്പര്‍ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

കുന്നംകുളം പെരുമ്പിലാവ് അറയ്ക്കലില്‍ ടിപ്പര്‍ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ചാലിശേരി ആലിക്കര സ്വദേശി വേങ്ങാട്ട് പറമ്പില്‍ പരേതനായ അജിതന്റെ മകന്‍ അതുല്‍ കൃഷ്ണനാണ് (16) മരിച്ചത്.

 

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അറയ്ക്കലില്‍ ടിപ്പര്‍ ടോറസ് ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരുക്കേറ്റു. ചാലിശേരി ആലിക്കര സ്വദേശി വേങ്ങാട്ട് പറമ്പില്‍ പരേതനായ അജിതന്റെ മകന്‍ അതുല്‍ കൃഷ്ണനാണ് (16) മരിച്ചത്. കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. 

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആലിക്കര കോട്ടൂര്‍ പടി ഷാജി മകന്‍ ഷാനു (18) വിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴം രാവിലെ 7.15ന് പെരുമ്പിലാവ് - നിലമ്പൂര്‍ സംസ്ഥാന പാതയിലെ  അറക്കല്‍ മസ്ജിദിനു സമീപമായിരുന്നു അപകടം.

പെരുമ്പിലാവ് ഭാഗത്ത് നിന്ന് ചാലിശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയും എതിര്‍ ദിശയില്‍ വരികയായിരുന്ന ബുള്ളറ്റ് ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബുള്ളറ്റിന്റെ പിറകിലിരുന്ന അതുല്‍ കൃഷ്ണ റോഡില്‍ തലയടിച്ച് വീണാണ് പരുക്കേറ്റത്. 

മരിച്ച അതുല്‍ കൃഷ്ണയുടെ പിതാവ് അജിതന്‍ മൂന്നു മാസം മുന്‍പാണ് രോഗം ബാധിച്ച് മരിച്ചത്. അമ്മ: അജിത. സഹോദരി: അന്‍സിക. അപകട മരണത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അവധി നല്‍കി.