ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു
ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു. 460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണ കുടം സമർപ്പിച്ചത് പ്രശസ്ത വ്യവസായ
Dec 19, 2025, 05:30 IST
തൃശൂർ: ഗുരുവായൂരപ്പന് പാൽപ്പായസം നിവേദിക്കാൻ പുതിയ സ്വർണ്ണക്കുടം സമർപ്പിച്ചു. 460 ഗ്രാം (57.5 പവൻ) തൂക്കം വരുന്ന സ്വർണ്ണ കുടം സമർപ്പിച്ചത് പ്രശസ്ത വ്യവസായ ഗ്രൂപ്പാണ്. രാവിലെ പന്തീരടി പൂജ കഴിഞ്ഞു ക്ഷേത്രംനടതുറന്ന സമയത്തായിരുന്നു സമർപ്പണം.
ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സി.ആർ.. ലെജുമോൾ എന്നിവർ സന്നിഹിതരായി. വഴിപാടുകാർക്ക് കളഭവും കദളിപ്പഴവും പഞ്ചസാരയും തിരുമുടിമാലയും അടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.