വരുമാന ലബ്ധിയിലൂടെ സ്ത്രീകൾക്ക് സമഗ്ര വികാസം:"ഉയരെ' സംസ്ഥാനതല ജൻഡർ ക്യാമ്പയിനുമായി കുടുംബശ്രീ
വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 മുതൽ "ഉയരെ' സംസ്ഥാനതല ജൻഡർ ക്യാമ്പയിൻ ആരംഭിക്കുന്നു. അയൽക്കൂട്ട, ഒ ാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ക്യാമ്പയിനിൽ സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെ കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തും.
തിരുവനന്തപുരം: വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജനുവരി 1 മുതൽ "ഉയരെ' സംസ്ഥാനതല ജൻഡർ ക്യാമ്പയിൻ ആരംഭിക്കുന്നു. അയൽക്കൂട്ട, ഒ ാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ക്യാമ്പയിനിൽ സുസ്ഥിര തൊഴിലും വരുമാനവും നേടുന്നതിലൂടെ തങ്ങൾക്കുണ്ടാകുന്ന സാമ്പത്തികവും സാമൂഹികവും വൈകാരികവുമായ മുന്നേറ്റത്തെ കുറിച്ച് സ്ത്രീകളെ ബോധ്യപ്പെടുത്തും. തുടർന്ന് അവരുടെ താൽപര്യവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ച് വിവിധ തൊഴിൽ രംഗങ്ങളുമായി ബന്ധിപ്പിക്കും. ഇതിനായി കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായുള്ള സംയോജനവും ഉറപ്പു വരുത്തും.
ക്യാമ്പയിന്റെ ഭാഗമായി ഒാരോ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാർ ,വിഷയ വിദഗ്ദർ ഉൾപ്പെടെയുള്ള അഞ്ച് റിസോഴ്സ് പേഴ്സൺമാർ വീതം എഴുപത് പേർക്കുളള സംസ്ഥാനതല ദ്വിദിന പരിശീലനം തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്റ്റിൽ ഡിസംബർ 15, 16 തീയതികളിൽ സംഘടിപ്പിച്ചു. ഇവർക്ക് വേതനാധിഷ്ഠിത തൊഴിലും സ്ത്രീപദവിയും, ലിംഗവ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെൻഡർ പിന്തുണാ സംവിധാനങ്ങൾ, ഹാപ്പി കേരളം എന്നിങ്ങനെ അഞ്ചു വ്യത്യസ്ത മൊഡ്യൂളുകളിൽ പരിശീലനം നൽകി. ഇവർ ജില്ലാതല പരിശീലനത്തിന് നേതൃത്വം നൽകും. സംസ്ഥാനമൊട്ടാകെ പരിശീലനം നേടിയ മൂന്ന് ലക്ഷത്തോളം പേർ ക്യാമ്പയിൻ നടത്തിപ്പിൽ പങ്കാളികളാകും.
അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് 2026 ജനുവരി മുതൽ മാർച്ച് വരെയാണ് ഈ ക്യാമ്പയിൻ. ഇതിൽ വിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ നേടാൻ കഴിയാത്തവരും താൽപര്യമുള്ള മേഖലകളിൽ എത്താൻ കഴിയാതെ പോയവരുമായ അയൽക്കൂട്ട ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളെ കണ്ടെത്തും. സ്വന്തമായി തൊഴിലും വരുമാനവും നേടാൻ കഴിയുന്നതിലൂടെ ആത്മവിശ്വാസം, നേതൃശേഷി, തീരുമാനങ്ങളെടുക്കാനുള്ള അവസരവും കഴിവും, കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകുന്ന സ്വീകാര്യത എന്നിവ ഇതിൽ ഉൾപ്പെടെ സ്ത്രീകൾക്കുണ്ടാകുന്ന സമഗ്ര വികാസത്തെ കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കും. ക്യാമ്പയിന്റെ വിജയത്തിന് അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്,സി.ഡി.എസ് ഉൾപ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം ഒന്നാകെ ക്യാമ്പയിനിൽ പങ്കാളിത്തം വഹിക്കും.
വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം തോമസ് ഐസക് , കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ IAS , ശുചിത്വ മിഷൻ കൺസൾട്ടന്റ് എൻ. ജഗജീവൻ എന്നിവർ ക്യാമ്പയിൻ സംഘാടനം സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റേറ്റ് ജെൻഡർ കൺസൾട്ടന്റ് ഡോ.ടി.കെ ആനന്ദി, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ. ബി ശ്രീജിത്ത്, എസ് ഐ എസ് ഡി സ്റ്റേറ്റ് പ്രോഗ്രാം ടീം എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.