തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം; 5 പേർക്ക് കടിയേറ്റു
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേർക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടർ നികേഷ് കിരൺ. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകൾ പറയുന്നു.
Nov 11, 2025, 20:10 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം. മ്യൂസിയം വളപ്പിൽ പ്രഭാത നടത്തത്തിന് എത്തിയ അഞ്ച് പേർക്ക് കടിയേറ്റു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോക്ടർ നികേഷ് കിരൺ. വൈകിട്ടും രാത്രികാലങ്ങളിലും പ്രദേശത്ത് പട്ടികളുടെ രൂക്ഷമായ ശല്യമുണ്ടെന്നും എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നും ആളുകൾ പറയുന്നു.
നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദർശകർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നികേഷ് കിരൺ പറഞ്ഞു. നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്ന് പരിശോധിക്കും. കടി കിട്ടിയ എല്ലാ നായ്ക്കളേയും വാക്‌സിനേറ്റ് ചെയ്യും. വിഷയത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം – അദ്ദേഹം പറഞ്ഞു.