തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കാപ്പ കേസ് പ്രതിയുടെ മൃതദേഹം ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

 

തിരുവനന്തപുരം: കാപ്പ കേസ് പ്രതിയുടെ മൃതദേഹം ചിറയിൻകീഴിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവിധ കേസുകളിൽ പ്രതിയാണ് ഫൈസൽ.

ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിന് 4 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. സ്ഥലത്ത് നിന്നു ദുർഗന്ധം വമിച്ചതോടെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.

അടുത്തിടെയാണ് ഫൈസൽ ജയിലിൽനിന്നു പുറത്തിറങ്ങിയത്. ഫൈസൽ കാപ്പ കേസ് പ്രതി ആയതിനാൽ കൊലപാതക സാധ്യത ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് നടപടികൾക്കു ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.