തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താത്കാലികം) ഓപ്പൺ കാറ്റഗറിയിൽ നിന്നും അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു.
Nov 2, 2026, 19:08 IST
തിരുവനന്തപുരം : തിരുവനന്തപുരം ചാല സർക്കാർ ഐടിഐയിൽ മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് (താത്കാലികം) ഓപ്പൺ കാറ്റഗറിയിൽ നിന്നും അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ചു. മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ ഇഫക്ട്സിൽ ബിവോക് / ബിരുദം / രണ്ട് വർഷ ഡിപ്ലോമ / അഡ്വാൻസ്ഡ് ഡിപ്ലോമ (വൊക്കേഷണൽ) / ബന്ധപ്പെട്ട ട്രേഡിൽ എൻടിസി / എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർ നവംബർ നാല് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ 0471 2459255.