തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒഴിവ്
സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ ഓപ്പൺ-2 ഇ.റ്റി.ബി-1 (ഈഴവ/ തിയ്യ/ ബില്ലവ), എസ്.സി-1 വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകൾ നിലവിലുണ്ട്.
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോപീഡിക്സ്) തസ്തികയിൽ ഓപ്പൺ-2 ഇ.റ്റി.ബി-1 (ഈഴവ/ തിയ്യ/ ബില്ലവ), എസ്.സി-1 വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള 5 ഒഴിവുകൾ നിലവിലുണ്ട്. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. 2025 ജനുവരി 1ന് 45 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം).
ഓർത്തോപീഡിക്സിൽ എം.എസ്/ ഡി.എൻ.ബി, പി.ജി ക്ക് ശേഷം NMC അംഗീകാരമുള്ള മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്സ് റെസിഡന്റ് ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയം, ടി.സി.എം.സി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 31നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം. ഫോൺ: 0471 2330756.