തിരുവനന്തപുരം ജില്ലയിൽ ഇതുവരെ 7091 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

 തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ  (21.11.2025) അവസാനിക്കാനിരിക്കെ  ജില്ലയിൽ ഇതുവരെ 7091  പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 

 

തിരുവനന്തപുരം  :  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ  (21.11.2025) അവസാനിക്കാനിരിക്കെ  ജില്ലയിൽ ഇതുവരെ 7091  പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. 

തിരുവനന്തപുരം കോർപ്പറേഷൻ വാർഡുകളിൽ ഇന്നലെ 146 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചപ്പോൾ ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ നിന്നായി 191 പേരും  ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലായി 1791 പേരുമാണ് പത്രിക സമർപ്പിച്ചത്.  സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് അവസാനിക്കും.