തിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

 

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടയാളെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്ത്കുമാർ (55) ആണ് മരിച്ചത്. കോലിയക്കോട് ഭാഗത്ത് വെച്ച് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. സജിത്ത് കുമാർ സ്ത്രീയെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേയ്ക്ക് പോയി. 

കിള്ളിപ്പാലത്തിനു സമീപത്ത് എത്തിയപ്പോൾ സജിത്തിനു തലചുറ്റുന്നതായി അനുഭവപ്പെട്ടു. പരുക്കേറ്റ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളോട് സജിത്ത്കുമാർ ഇക്കാര്യം പറഞ്ഞശേഷം ഓട്ടോ ഒരു വശത്തേയ്ക്ക് നിർത്തി. ഉടനെ തന്നെ കുഴഞ്ഞുവീണു.