കംപ്യൂട്ടർ കോഴ്സ് പഠിക്കാൻ അവസരം
Mar 12, 2026, 17:45 IST
തിരുവനന്തപുരം : മുട്ടടയിലുള്ള ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ വിവിധ കോഴ്‌സുകൾ പഠിക്കാൻ അവസരം. ജനുവരി മുതൽ ആരംഭിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – (PGDCA: ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA: 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ (DDTOA: ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (CCLIS: 6 മാസം) എന്നീ കോഴ്‌സുകളിലേക്ക് (Full time/ Part time – Online/ Offline/ Evening batch) – അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. എസ്സ്.സി / എസ്സ്.റ്റി / ഒ.ഇ.സി വിഭാഗക്കാർക്ക് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കും. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ നേരിട്ടോ 9495069307, 8547005087, 9400519491, 04712550612 (0) നമ്പറുകളിലോ ബന്ധപ്പെടുക