ഇന്ത്യ - ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ. വർഗീസിനെ നിയമിച്ചു

ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.
 


തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു.

 ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ. വർഗീസിനെ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്.പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്. നേരത്തെ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 മത്സരത്തിന്റെ ജനറൽ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.