എസ്.പി മെഡിഫോർട്ടിലെ ആധുനിക അർബുദരോഗ പരിചരണ കേന്ദ്രത്തിൻ്റേയും അർബുദ രോഗത്തെ അതിജീവിച്ചവരുടെ കൂട്ടായമയുടെ ഉദ്ഘാടനം ഡോ. ശശി തരൂർ എം.പി നിർഹിച്ചു

ലോക അർബുദ രോഗികളുടെ ക്ഷേമ ദിനത്തോടനുബന്ധിച്ച് (റോസ് ദിനം) ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ടിൽ ആരംഭിച്ച ആധുനിക അർബുദ ചികിത്സാ

 

 
തിരുവനന്തപുരം: ലോക അർബുദ രോഗികളുടെ ക്ഷേമ ദിനത്തോടനുബന്ധിച്ച് (റോസ് ദിനം) ഈഞ്ചക്കൽ എസ്.പി മെഡിഫോർട്ടിൽ ആരംഭിച്ച ആധുനിക അർബുദ ചികിത്സാ കേന്ദ്രത്തിൻ്റേയും അർബുദ രോഗത്തെ അതിജീവിച്ചവരുടെ കുട്ടായ്മയായ ‘ യെസ് വീ കാൻ’ൻ്റെ ഉദ്ഘാടനം ഡോ ശരി തരൂർ എം.പി നിർവഹിച്ചു. അർബുദരോഗം കണ്ടെത്തി അത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആധുനിക വൈദ്യമേഖല വികസിച്ചിട്ടുണ്ടെന്നും തുടക്കത്തിലെ രോഗനിർണ്ണയം നടത്തിയാൽ അർബുദത്തെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

2025 ഓടെ ഇന്ത്യയിലെ അർബുദ രോഗികളുടെ എണ്ണം 16 ലക്ഷം കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിലും അർബുദ രോഗം വർദ്ധിച്ച് വരുന്ന സ്ഥിതിയാണ്. അർബുദ രോഗം കണ്ടെത്തുന്നതിന് വേണ്ടുന്ന പരിശോധനകൾ നടത്തുന്നതിൽ നമ്മൾ വിമുഖത കാട്ടരുത്. ആരംഭത്തിലെ രോഗം തിരിച്ചറിഞ്ഞാൽ രോഗത്തെ പൂർണ്ണമായും ചെറുക്കാൻ കഴിയും. 

അർബുദ രോഗത്തെ ഭയക്കാത  അതിനെ ധീരമായി നേരിടാനുള്ള ആശയം മുന്നോട്ട് വെക്കുന്നു അതിജീവിതരുടെ ഈ  ഊർജസ്വലമായ കൂട്ടായ്മയായ‘ യെസ് വീ കാൻ’ വളരെ ഏറെ പ്രശംസനീയമായ മാതൃകയാണന്നും അദ്ദേഹം കൂട്ടിചേർത്തു.
 
അർബുദ രോഗ സ്ക്രീനിങ്ങിന്റെ പ്രാധാന്യവും  രോഗിക്ക്  നൽകേണ്ട പിന്തുണയേയും രോഗത്തെ എങ്ങനെയൊക്കെ വരുംകാലത്ത് പ്രതിരോധിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് എസ്.പി മെഡിഫോർട്ട് ഒങ്കോളജി വിഭാഗം ഡോക്ടന്മാരായ ഡോ. ചന്ദ്രമോഹൻ കെ, ഡോ. ബോബൻ തോമസ് എന്നിവർ സംസാരിച്ചു.
 
ചികിത്സാ രംഗത്ത് സ്മാര്‍ട് ടെക്‌നോളജി‍ ഒരുക്കുന്നതിലൂടെ ആധുനിക അർബുദ ചികിത്സക്ക് വേണ്ടുന്ന സൗകര്യങ്ങളും തിരുവനന്തപുരത്ത് ഒരുക്കുകയാണ് എസ്.പി ഫോർട്ട് ഹെൽത്ത് കെയറിനു കീഴിലുള്ള എസ്.പി മെഡിഫോർട്ട് ലക്ഷ്യമിടുന്നതെന്ന് എസ്.പി. മെഡിഫോർട്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ്. പി. അശോകൻ പറഞ്ഞു. അർബുദരോഗത്തെക്കുറിച്ചു കൂടുതൽ അവബോധവും പിന്തുണയും ജനങ്ങളിൽ വളർത്തുന്നതിനും രോഗത്തെ അതിജീവിക്കാൻ രോഗികളെ മാനസികവും, ശാരീരികവുമായി പ്രാപ്തരാക്കുന്നതിന് ഈ അതിജീവന കൂട്ടായ്മക്ക് കഴിയുമെന്ന് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എസ്. പി. സുബ്രഹ്മണ്യൻ പറഞ്ഞു.
 
അർബുദ രോഗത്തെ ധീരമായി പൊരുതിയ 25 ഓളം അതിജീവിതർ തങ്ങളുടെ അനുഭവം ചടങ്ങിൽ പങ്ക് വെച്ചു. എവരേയും പ്രചോദിപ്പിക്കുന്നതായിരുന്നു അവരുടെ അനുഭവങ്ങൾ. അർബുദരോഗത്തെ അതിജീവിച്ച് എം.ബി.ബി എസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ എബി രാജേഷ് തോമസിനെ ചടങ്ങിൽ എം.പി അനുമോദിച്ചു. ചടങ്ങിൽ അതിജീവിതരുടെ കലാപ്രകടനങ്ങൾ നവ്യാനുഭവമായി.
 
എസ്.പി മെഡിഫോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടന്മാരായ ഡോ. അതിദ്യ,അദ്വൈത് എ ബാല, ഡോ. അജയ് ശശിധർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.