പോളിടെക്നിക് കോളേജിൽ ലക്ചറർ ഒഴിവ്

 നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ലക്ചറർ ഇൻ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ എൻജിനിയറിംഗ്/ കമ്പ്യൂട്ടർ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് കമ്പ്യൂട്ടർ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത.  
 
അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ എൻജിനിയറിംഗ് ബിരുദമാണ് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് വിഭാഗം ലക്ചററുടെ യോഗ്യത.  അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യാഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 3 രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gptcnta.ac.in , 0471-2222935.