തിരുവനന്തപുരം കിളിമാനൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു
Apr 20, 2026, 20:18 IST
തിരുവനന്തപുരം: കിളിമാനൂരിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. കാരേറ്റ് പേടികുളം സ്വദേശി സുധർമ്മ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള കിണറിന് സമീപത്ത് നിൽക്കുമ്പോഴാണ് സുധർമ്മയ്ക്ക് പാമ്പ് കടിയേറ്റത്.
പാമ്പ് കടിയേറ്റ ഉടൻ സുധർമ്മ നിലവിളിച്ചുകൊണ്ട് വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അവർ കുഴഞ്ഞുവീണിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.