വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം

വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികകളിലാണ് നിയമനം.

 

തിരുവനന്തപുരം : വെച്ചുച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുളള തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്, ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് തസ്തികകളിലാണ് നിയമനം.

താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡേറ്റാ, മാർക്ക്‌ലിസ്റ്റ്, പത്താം തരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 19 രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം